Saturday 25 August 2018

ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല.
ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല.

ചിലരാണേൽ എത്ര വൈകിയാണേലും തിരിച്ചറിയും. മറ്റു ചിലരാണേൽ കസ്‌തൂരി ചുമക്കുന്ന മാനിനെ പോലെയാണ്. സ്വയം തിരിച്ചറിഞ്ഞില്ലേലും മറ്റുള്ളവർക്ക് സ്വന്തം ഗുണങ്ങളെ മനസിലാക്കാൻ അവസരം കൊടുത്തു കൊണ്ടേയിരിക്കും. ജീവിതം പലപ്പോഴും അങ്ങനൊക്കെയാണ്. ഇടയ്ക്ക് കളറും ഇടയ്ക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും അടക്കി വെച്ചിരിക്കുന്നത്  പോലെ. തിരിച്ചറിവുകളാണ് ഓരോരുത്തരുടെയും യാത്രകളെ കൂടുതൽ മനോഹരമാക്കുന്നത് !!

ഓർമ്മയുടെ വീഥികളിൽ ഒരു ആർത്തനാദമായി മഴ തിമിർത്തു  പെയ്യുകയാണ്.

വിട്ടൊഴിയാതെയുള്ള പെയ്ത്തിൽ പലതും തൊട്ടും തലോടിയും മഴ,അതിന്റെ  സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. പോകെ പോകെ മഴയുടെ ശക്തി കൂടിയത് കൊണ്ടാകാം ഉടുത്തൊരുങ്ങി നിന്ന യൗവനങ്ങൾ പോലും മഴക്കാറ്റിൽ ആടി ഉലയുന്നുണ്ടായിരുന്നു. ചിലരാണേൽ കാറ്റിന്റെ വേഗതയ്ക്കു മുൻപിൽ ഞെട്ടറ്റു വീഴുന്നുണ്ടായിരുന്നു.

ഒടുവിൽ മഴ പെയ്തകന്നപ്പോൾ വീഥിയിൽ കൊഴിഞ്ഞു വീണവരിൽ അവളുമുണ്ടായിരുന്നു. പരിമണവും പൂന്തേനും നഷ്ടപ്പെട്ട് ഇനി ആരുടെയൊ കാലടികളാൽ ഞെരിഞ്ഞമരുന്നതും കാത്ത്. പക്ഷെ  കൊഴിഞ്ഞു വീഴുന്ന ഓരോ പൂക്കൾക്കും ഒരിക്കലും പെയ്തൊഴിയാത്ത ഓർമ്മകളുണ്ടാകും കൂട്ടിന് !!

ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...