Sunday, 25 June 2017

കള്ളൻ

വാക്കുകൾ മുത്തുകളാക്കി മുത്തുകളാൽ കോർത്ത മാലയിലൊന്നാരോ കവർന്നെടുത്തു... !

സ്മൈലീസ്

വിരൽതുമ്പ് തൊടുത്തതൊക്കെയും കള്ളങ്ങളൊളിപ്പിച്ച ചിരിയമ്പുകൾ... !

ചുവപ്പ്

എന്റെ കണ്ണുനീരിനെ  ചുവന്ന ബാഷ്പമാക്കിയ ഗുൽമോഹർ പൂക്കളെ നിങ്ങളോടെനിക്ക് പ്രണയം...!!!

മിഥ്യ

ഒരു ചെപ്പ് നിറയെ നിറമുള്ള കാഴ്ച ആദ്യം കണ്ടു... അതിന്റെ ആലസ്യം തീരും മുൻപേ കണ്ടു പുതിയൊരു കാഴ്ച... ഈ കാഴ്ച സത്യമോ? അതോ അറിയില്ല.... ചില കാഴ്ചകൾ അങ്ങനെയല്ലേ ??? അല്പായുസിന്റെ ദൈര്ഘ്യമുള്ള കണ്ണാടി കാഴ്ചകൾ... അതെ ഇത് മിഥ്യയാണ്‌... കണ്ണാടി ചില്ലിനോളം ആയുസുള്ള ഒരു മിഥ്യ മാത്രം !!!

മറവി

ഈ ജനൽ അഴികൾക്ക്
അപ്പുറമോ ഇപ്പുറമോ
എന്നറിയാതെ ഞാനെന്റെ
മനസിനെ തേടി നടന്നപ്പോൾ
വീണ്ടും മറന്നുപ്പോയി
ആദ്യം തിരയേണ്ടത്‌ എന്നിൽ
തന്നെ ആയിരുന്നുവെന്ന്... !!!

ഒറ്റ

വാക്കുകൾ വിലക്കുന്നു............
ചിന്തകൾ മരവിക്കുന്നു............
മനസ് മടുക്കുന്നു...................
ഞാൻ മാത്രം തനിച്ചു നിൽക്കെ.. !!!

കൂട്ട്

എന്റെ സായാഹ്‌നചിന്തകളെ
ഒരായിരം നനുത്ത  മഴമുത്തുകളാൽ തൊട്ട്
ഉണർത്തവേ നീ പോലും അറിഞ്ഞില്ല
അതെന്റെ വിരഹചിന്തകൾക്ക്
കാവലാളാവുകയായിരുന്നു
എന്ന സത്യം !!!

ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...