ഒരു യാത്ര പോകണം....
ഇതു വരെ കാണാത്ത ഒരിടത്തേക്ക്......
ഒറ്റയ്ക്കല്ല......
ഇന്നലെയുടെ ഓർമകളെ
കൂട്ട് പിടിച്ച്.....
ഇന്നിന്റെ സത്യങ്ങളിലൂടെ
യാത്ര തുടരണം.......
കുറെ ദൂരം ചെല്ലുമ്പോൾ
ആരോരുമില്ലാത്ത കുന്നിൽ
മുകളിൽ ചെന്നു നിൽക്കണം.....
എന്നിട്ട് പതിയെ ഓർമയുടെ
ഓരോ ഭാണ്ഠങ്ങൾ ഒന്നൊന്നായി തിരിച്ചു വരവില്ലാത്ത ആഴങ്ങളിലേക്ക് വലിച്ചെറിയണം.....
ഒറ്റക്കാകുന്ന നിമിഷം ഞാൻ മാത്രം കേൾക്കെ പെയ്തു തോരണം.......
തെല്ലൊന്നു തിരിഞ്ഞു പോലും നോക്കാതെ യാത്ര
തുടരണം... ആരും തേടാത്ത വഴികൾ എന്നെ തേടുന്നുണ്ടാകും...... തിരികെ നടക്കുന്നത്
പുതിയ സ്വപ്നങ്ങളിലേക്ക്
മാത്രമാകണം......
കാണുന്ന ഓരോ കാഴ്ച്ചയും പുതിയതാകണം....
ഒന്നിനെയും വീണ്ടും തിരയരുത്,,,,,,
ആൾകൂട്ടത്തിൽ നീയുണ്ടെങ്കിൽ പോലും.......
ഇനി എനിക്കായി കരുതിവെച്ച
പുതിയ കാഴ്ചകളിൽ "ഞാൻ"ലയിക്കട്ടെ.... !!!
Sunday, 25 June 2017
പ്രാന്തൻചിന്തകൾ
Subscribe to:
Post Comments (Atom)
ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...
-
ഇനിയെന്റെ പ്രണയവല്ലരിയിൽ നിറമുള്ള പൂക്കൾ വിടരില്ല. ഇനിയൊരു വസന്തമുണ്ടെങ്കിൽ സുഗന്ധമില്ലാത്ത പൂക്കൾക്ക് വേണ്ടിയാകും എന്റെ കാത്തിരുപ്പ്. !...
-
ഒരു നേർരേഖയുടെ രണ്ടറ്റങ്ങളിൽ കണ്ടുമുട്ടിയവർ. മുന്നോട്ട് നടന്നാൽ പാതിവഴിയിൽ കൂട്ടിമുട്ടേണ്ടവർ. എന്നിട്ടും വഴിതെറ്റിയെന്നു പറഞ്ഞു തിരികെ ...
-
ദൂരെ ദൂരെ ആരും കാണാത്തൊരു തുഞ്ചാനത്ത് കുഞ്ഞു കൂടുകൂട്ടണം... പകലന്തിയോളം നിന്നെ നോക്കിയിരുന്നിട്ട് പറയണം കണ്ടാലും കണ്ടാലും മതി വരാത്തൊരു നിറമ...
No comments:
Post a Comment