വാക്കുകൾ മുത്തുകളാക്കി മുത്തുകളാൽ കോർത്ത മാലയിലൊന്നാരോ കവർന്നെടുത്തു... !
Sunday 25 June 2017
മിഥ്യ
ഒരു ചെപ്പ് നിറയെ നിറമുള്ള കാഴ്ച ആദ്യം കണ്ടു... അതിന്റെ ആലസ്യം തീരും മുൻപേ കണ്ടു പുതിയൊരു കാഴ്ച... ഈ കാഴ്ച സത്യമോ? അതോ അറിയില്ല.... ചില കാഴ്ചകൾ അങ്ങനെയല്ലേ ??? അല്പായുസിന്റെ ദൈര്ഘ്യമുള്ള കണ്ണാടി കാഴ്ചകൾ... അതെ ഇത് മിഥ്യയാണ്... കണ്ണാടി ചില്ലിനോളം ആയുസുള്ള ഒരു മിഥ്യ മാത്രം !!!
മറവി
ഈ ജനൽ അഴികൾക്ക്
അപ്പുറമോ ഇപ്പുറമോ
എന്നറിയാതെ ഞാനെന്റെ
മനസിനെ തേടി നടന്നപ്പോൾ
വീണ്ടും മറന്നുപ്പോയി
ആദ്യം തിരയേണ്ടത് എന്നിൽ
തന്നെ ആയിരുന്നുവെന്ന്... !!!
ഒറ്റ
വാക്കുകൾ വിലക്കുന്നു............
ചിന്തകൾ മരവിക്കുന്നു............
മനസ് മടുക്കുന്നു...................
ഞാൻ മാത്രം തനിച്ചു നിൽക്കെ.. !!!
കൂട്ട്
എന്റെ സായാഹ്‌നചിന്തകളെ
ഒരായിരം നനുത്ത മഴമുത്തുകളാൽ തൊട്ട്
ഉണർത്തവേ നീ പോലും അറിഞ്ഞില്ല
അതെന്റെ വിരഹചിന്തകൾക്ക്
കാവലാളാവുകയായിരുന്നു
എന്ന സത്യം !!!
പകർച്ചവ്യാധി
മനസിന്റെ വിഹ്വലതകൾ ചിന്തകളായി ഉണർത്താമെന്നു കരുതിയപ്പോൾ അവിടുന്നും കിട്ടി അതെ ഉത്തരം, ഭ്രാന്ത് പകരുമെന്ന്... !
പൂതി
മഴത്തുള്ളികൾ പെയ്തു
തോരുമീ സന്ധ്യതൻ
മടിത്തട്ടിൽ തലചായ്ച്ചുറങ്ങുമ്പോൾ
ഒരു നേർത്ത തെന്നലായി നീ
എന്നെ ഉണർത്തീടവേ അറിയാതെ കൊതിച്ചുപോയി നിൻവിരൽതുമ്പിലെ
പൊൻമോതിരമായിരുന്നെങ്കിലെന്നു
ഞാൻ.... !!!
പ്രാന്തൻചിന്തകൾ
ഒരു യാത്ര പോകണം....
ഇതു വരെ കാണാത്ത ഒരിടത്തേക്ക്......
ഒറ്റയ്ക്കല്ല......
ഇന്നലെയുടെ ഓർമകളെ
കൂട്ട് പിടിച്ച്.....
ഇന്നിന്റെ സത്യങ്ങളിലൂടെ
യാത്ര തുടരണം.......
കുറെ ദൂരം ചെല്ലുമ്പോൾ
ആരോരുമില്ലാത്ത കുന്നിൽ
മുകളിൽ ചെന്നു നിൽക്കണം.....
എന്നിട്ട് പതിയെ ഓർമയുടെ
ഓരോ ഭാണ്ഠങ്ങൾ ഒന്നൊന്നായി തിരിച്ചു വരവില്ലാത്ത ആഴങ്ങളിലേക്ക് വലിച്ചെറിയണം.....
ഒറ്റക്കാകുന്ന നിമിഷം ഞാൻ മാത്രം കേൾക്കെ പെയ്തു തോരണം.......
തെല്ലൊന്നു തിരിഞ്ഞു പോലും നോക്കാതെ യാത്ര
തുടരണം... ആരും തേടാത്ത വഴികൾ എന്നെ തേടുന്നുണ്ടാകും...... തിരികെ നടക്കുന്നത്
പുതിയ സ്വപ്നങ്ങളിലേക്ക്
മാത്രമാകണം......
കാണുന്ന ഓരോ കാഴ്ച്ചയും പുതിയതാകണം....
ഒന്നിനെയും വീണ്ടും തിരയരുത്,,,,,,
ആൾകൂട്ടത്തിൽ നീയുണ്ടെങ്കിൽ പോലും.......
ഇനി എനിക്കായി കരുതിവെച്ച
പുതിയ കാഴ്ചകളിൽ "ഞാൻ"ലയിക്കട്ടെ.... !!!
ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...
-
മനസിന്റെ വിഹ്വലതകൾ ചിന്തകളായി ഉണർത്താമെന്നു കരുതിയപ്പോൾ അവിടുന്നും കിട്ടി അതെ ഉത്തരം, ഭ്രാന്ത് പകരുമെന്ന്... !
-
ഭൂമിക്കടിയിൽ കെട്ടിപ്പുണർന്ന് പ്രണയം പങ്കുവയ്ക്കാൻ വിധിക്കപ്പെട്ടവർ
-
പതിവുപോലെയുള്ള അമ്മയുടെ അടക്കിപെറുക്കലുകൾ കണ്ടുകൊണ്ടാണ് അന്ന് രാവിലെ അവൾ കോളേജിലേക്ക് യാത്രയായത്. അവൾക്കുറപ്പായിരുന്നു, മടങ്ങി വരുമ്പോൾ ...