Saturday, 25 August 2018

ഓർമ്മയുടെ വീഥികളിൽ ഒരു ആർത്തനാദമായി മഴ തിമിർത്തു  പെയ്യുകയാണ്.

വിട്ടൊഴിയാതെയുള്ള പെയ്ത്തിൽ പലതും തൊട്ടും തലോടിയും മഴ,അതിന്റെ  സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. പോകെ പോകെ മഴയുടെ ശക്തി കൂടിയത് കൊണ്ടാകാം ഉടുത്തൊരുങ്ങി നിന്ന യൗവനങ്ങൾ പോലും മഴക്കാറ്റിൽ ആടി ഉലയുന്നുണ്ടായിരുന്നു. ചിലരാണേൽ കാറ്റിന്റെ വേഗതയ്ക്കു മുൻപിൽ ഞെട്ടറ്റു വീഴുന്നുണ്ടായിരുന്നു.

ഒടുവിൽ മഴ പെയ്തകന്നപ്പോൾ വീഥിയിൽ കൊഴിഞ്ഞു വീണവരിൽ അവളുമുണ്ടായിരുന്നു. പരിമണവും പൂന്തേനും നഷ്ടപ്പെട്ട് ഇനി ആരുടെയൊ കാലടികളാൽ ഞെരിഞ്ഞമരുന്നതും കാത്ത്. പക്ഷെ  കൊഴിഞ്ഞു വീഴുന്ന ഓരോ പൂക്കൾക്കും ഒരിക്കലും പെയ്തൊഴിയാത്ത ഓർമ്മകളുണ്ടാകും കൂട്ടിന് !!

Sunday, 6 May 2018

എന്നിൽ നിന്നും അകന്നുപോയ
എന്റെ തന്നെ പകുതിയോടുള്ള
അടങ്ങാത്ത ആഗ്രഹമാണ്
എന്റെ പ്രണയം. !!

ഒരു നേർരേഖയുടെ
രണ്ടറ്റങ്ങളിൽ കണ്ടുമുട്ടിയവർ.

മുന്നോട്ട് നടന്നാൽ
പാതിവഴിയിൽ കൂട്ടിമുട്ടേണ്ടവർ.

എന്നിട്ടും വഴിതെറ്റിയെന്നു
പറഞ്ഞു തിരികെ നടന്നവർ.!!

പ്രണയം ഒരുവളെ
അത്രമേൽ സർഗാത്മകമാക്കുമെങ്കിൽ 
പ്രണയക്കാതിരിക്കുന്നതെങ്ങനെയെൻ
സഖാ. !!

ലൈഫ്

വെട്ടിയും തിരുത്തിയും
എഴുതികൂട്ടിയ തിരക്കഥയിൽ,
ചെയ്യുന്ന വേഷപ്പകർച്ചയുടെ
പ്രാധാന്യമറിയാതെ അഭിനയിച്ചു
തകർക്കുന്നവർ. !!

തീർച്ച

ഇനിയെന്റെ പ്രണയവല്ലരിയിൽ
നിറമുള്ള പൂക്കൾ വിടരില്ല.

ഇനിയൊരു വസന്തമുണ്ടെങ്കിൽ
സുഗന്ധമില്ലാത്ത പൂക്കൾക്ക്
വേണ്ടിയാകും എന്റെ കാത്തിരുപ്പ്. !!

Sunday, 8 October 2017

സഖാ

പ്രണയം അത്രമേൽ ഒരുവളെ സർഗാത്മകമാക്കുമെങ്കിൽ പ്രണയിക്കാതിരിക്കുന്നത് എങ്ങനെയെൻ സഖാ... ????
പ്രണയം ചിലപ്പോൾ അങ്ങനെയാണ്.....
.
.
അന്ധന് അവന്റെ ഉൾകാഴ്ചയുടെ ഒരത്ഭുതലോകം കാട്ടികൊടുക്കും.... ബധിരനു സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം കഥകൾ പറഞ്ഞു കൊടുക്കും...
.
.
.ആരുണ്ട് പ്രണയിക്കാത്തവരായി? കാണുന്ന മാത്രയിൽ തന്നെ പ്രണയം പങ്കുവെയ്ക്കുന്ന ചിലർ... ആത്മാഭിമാനത്താൽ മനസ് പങ്കിടാതെ പ്രണയിക്കുന്ന ചിലർ.... എങ്കിൽ ചിലരോ മനസിന്റെ ഏതോ കോണിൽ ഒരു വലിയ ഭാരത്തിന്റെ സുഖത്താൽ പ്രണയം ഒളിപ്പിച്ചു വെയ്ക്കുന്നു...
.
.
എന്ത് തന്നെയായാലും പ്രണയത്തിന്റെ ഭാഷ എന്നും ഒന്ന് തന്നെയാണ്. സ്നേഹിക്കുക
മനസ് തുറന്ന് കളങ്കമില്ലാത്ത സ്നേഹത്താൽ നിന്റെ പാതിയെ ചേർത്തു പിടിക്കുക.. ഒരുപക്ഷേ ആ നിമിഷം മുതൽ തിരിച്ചറിയപ്പെടാതെ പോയ പല കഴിവുകളും നിങ്ങളിൽ പുനർജനിക്കും....
.
.
അതുകൊണ്ടാവാം പ്രണയം പലപ്പോഴും ഒരത്ഭുതമാകുന്നത്.... !!!

ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...